വയനാട്‌ മാനന്തവാടിയിൽ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു

മാനന്തവാടി ശ്രീനാരായണ ട്രെഡേഴ്സ് ഉടമ പാണ്ടിക്കടവ് അഗ്രഹാരം വെങ്ങാലിക്കുന്നേൽ വിനോദ് (42) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെ കയറ് പിടിച്ച് സഹായിക്കുകയായിരുന്ന വിനോദിന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു