കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്‍ഗണനാ വിഭാഗം; വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 18നും 44നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ നടക്കുക. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റിരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലണ് വാക്‌സിന്‍ ലഭ്യമാകുക. യൂണിറ്റുകളിലും…

Read More

വാട്‌സ് ആപ്പിന് കേന്ദ്രസര്‍ക്കാറിൻ്റെ മുന്നറിയിപ്പ്; പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം: ഇല്ലെങ്കില്‍ മറ്റ് നടപടികള്‍ ഉണ്ടാകും

  ന്യൂഡല്‍ഹി: സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് വാട്‌സ് ആപ്പിന് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വാട്‌സ് ആപ്പിന് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ തൃപ്തികരമായ മറുപടി ലഭിക്കണമെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കി. സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി മെയ് 15ല്‍ നിന്നും നീട്ടിയതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും അത്തരത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാട്‌സ്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; നിയന്ത്രണങ്ങൾ ഫലം കാണുന്നതായി മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതിൽ ഫലം കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ സമയമായിട്ടില്ല. ഇപ്പോൾ പുലർത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണം. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി 26.03 ശതമാനമാണ് ടിപിആർ. എറണാകുളത്ത് ഇത് 23.02 ശതമാനവും തൃശ്ശൂരിൽ 26.04, മലപ്പുറത്ത് 33.03 ശതമാനവുമാണ്. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി…

Read More

ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്; വി.മുരളീധരന്‍

  തിരുവനന്തപുരം: ഇരുപതാം തീയതി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയാണ്. ഈ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് തന്റെ തീരുമാനമെന്നും ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ മുൻമ്പത്തെപ്പോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്…കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ്…

Read More

സുൽത്താൻ ബത്തേരി അമ്പുകുത്തി ഉള്ളാട്ടു തെടിയിൽ യു.കെ. കുട്ടപ്പൻ (83) നിര്യാതനായി

ഭാര്യ :കമല മക്കൾ: രാജൻ, ബാബു, പ്രേമൻ മലവയൽ (മുൻ നെൻമേനി ഗ്രാമപഞ്ചായത്തംഗം), സജിനി, സുജി, സജിത, സനിത. മരുമക്കൾ ശശി, ജെനിഷ്, ഷെറി, സൗമ്യ, സുബി. സംസ്കാരം നാളെ  രാവിലെ 10 ന് വിട്ടു വളപ്പിൽ.

Read More

വയനാട്‌ മാനന്തവാടിയിൽ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു

മാനന്തവാടി ശ്രീനാരായണ ട്രെഡേഴ്സ് ഉടമ പാണ്ടിക്കടവ് അഗ്രഹാരം വെങ്ങാലിക്കുന്നേൽ വിനോദ് (42) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെ കയറ് പിടിച്ച് സഹായിക്കുകയായിരുന്ന വിനോദിന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു

Read More

മുഖ്യമന്ത്രി എന്തുകൊണ്ടു മാറുന്നില്ല: സാധാരണഗതിയില്‍ ഉയര്‍ന്നുവരാവുന്ന വിമര്‍ശനമെന്ന് പിണറായി

  മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുവെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാറുന്നില്ലെന്നത് സാധാരണ ഗതിയില്‍ ഉയര്‍ന്നുവരാവുന്ന വിമര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുഹ മാധ്യമങ്ങളിലും മറ്റുമുയര്‍ന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ വൈകുന്നുവല്ലോയെന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ ജനാധിപത്യ പ്രക്രിയയിലൂടെ തീരുമാനിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും ഞങ്ങള്‍ക്കൊരു പങ്കുമില്ല. അത് അവര്‍ തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Read More

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതിയെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാർശയും ഇതോടൊപ്പം അംഗീകരിച്ചു. കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ…

Read More

സംസ്ഥാനത്ത് 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം

  സംസ്ഥാനത്ത് 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്താണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ഇനം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകുന്നത്. ചുറ്റുപാടുകളില്‍ പൊതുവെ കാണുന്ന ഒരുതരം പൂപ്പലാണിത്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒരു ലക്ഷം പേരില്‍ 14 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗബാധ കണ്ടുവന്നിരുന്നത്. പ്രമേഹ രോഗികളില്‍ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവമാറ്റ…

Read More

പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനം; ആരെയും ഒഴിവാക്കിയതല്ലെന്ന് മുഖ്യമന്ത്രി

  രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുമുഖങ്ങള്‍ വരണമെന്നത് പാര്‍ട്ടിയുടെ പൊതു തീരുമാനമായിരുന്നു. അത് ദുരുദ്ദേശ്യമല്ല, സദുദ്ദേശ്യമായിരുന്നു. ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരികയെന്നുള്ളതാണ്. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടെന്നതായിരുന്നു പാര്‍ട്ടി നിലപാട്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ രാജ്യാന്തര പ്രശസ്തി നേടിയവര്‍ പോലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇളവ് നല്‍കുകയാണെങ്കില്‍ പലരും അര്‍ഹരാണ്. എല്ലാവരും ഒന്നിനൊന്ന് മികവ് കാണിച്ചവരാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് ശൈലജ ടീച്ചറെ…

Read More