സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതിൽ ഫലം കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിലവിലെ നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ സമയമായിട്ടില്ല. ഇപ്പോൾ പുലർത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണം.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി 26.03 ശതമാനമാണ് ടിപിആർ. എറണാകുളത്ത് ഇത് 23.02 ശതമാനവും തൃശ്ശൂരിൽ 26.04, മലപ്പുറത്ത് 33.03 ശതമാനവുമാണ്.
സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി 24.5 ശതമാനമാണ്. ഇന്നത് 23.39 ആയി കുറഞ്ഞിട്ടുണ്ട്. രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.