ഗുഡല്ലൂർ നെല്ലാക്കോട്ടയിൽ പിക്കപ്പ് ജീപ്പിൽ നിന്ന് തെറിച്ചു വീണ് യുവാവ് മരിച്ചു
പാട്ടവയൽ വീട്ടിപടി വില്ലൻ സ്വാലിഹ് 34 ആണ് മരിച്ചത്.ബിതർക്കാട് ഇന്ത്കോ ടീ ഫാക്ടറി തൊഴിലാളിയാണ്. ഫാക്ടറിയിൽ നിന്ന് തേയില എടുക്കാൻ നെല്ലാകൊട്ട വിലങ്ങൂർ ഭാഗത്തേക്ക് പോയതായിരുന്നു. പിക്കപ്പ് ജീപ്പിൻ്റെ പിൻഭാഗത്തുള്ള തേയില ചാക്കുകൾക്ക് മുകളിൽ ഇരിക്കുകയായിരുന്നു സ്വാലിഹ്.റോഡിലേക്ക് തെറിച്ചു വീണാണ് അപകടം.തലയ്ക്കു സരമായി പരിക്കെറ്റാണ് മരണം സംഭവിച്ചത്.വിലങ്ങൂരിൽവെച്ചു ഇന്നലെ വൈകുന്നേരം 4 30 ന് ആയിരുന്നു അപകടം.മൃതദേഹം ഗുഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഈമാസം 20ന് വിവാഹം നിശ്ചയിച്ചതായിരുന്നു.
പിതാവ് പരേതനായ രായീന് മാതാവ് സഫിയ സഹോദരങ്ങൾ :ഹനീഫ സഫൂറ നൗഷാദ് (എസ് വൈ എസ് വൈസ് യൂണിറ്റ് പ്രസിഡന്റ് )നദീറ ആബിത് നുസൈഭ സുമയ്യ ലൈല