മോഫിയയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും പിടിയിൽ

 

ആലുവയിൽ മോഫിയ പർവീൺ എന്ന യുവതി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും കുടുംബവും പിടിയിൽ. സംഭവം വിവാദമായതിനെ തുടർന്ന് ഒളിവിൽ പോയ ഇവരെ ഇന്ന് രാവിലെയോടെയാണ് പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ

ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെയും ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.