തിരുവനന്തപുരം വെഞ്ഞാറുമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഭൂരിഭാഗം പ്രതികളും കസ്റ്റഡിയിലായി
എട്ട് പേരാണ് പോലീസിന്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പിടിയിലായവരെല്ലാം തന്നെ കോൺഗ്രസ് പ്രവർത്തകരാണ്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. അൻസാർ, സജീവ്, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിക്കൊന്നത്.