ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരോഗ്യത്തിന് പച്ചക്കറികളോളം ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴങ്ങൾ. പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ കഴിക്കേണ്ടതാണ്. ആരോഗ്യവിദഗ്ധർ ഇതിനോടകം തന്നെ ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് പറയുന്നത്. ഏതു സമയത്തും വേണമെങ്കിലും പച്ചക്കറികൾ കഴിക്കാം. എന്നാൽ പഴങ്ങൾ കഴിക്കുന്നതിന് സമയമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ധാരാളം ആയിട്ടാണ് പഴങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുള്ളത്. പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. ഭക്ഷണശേഷം പഴങ്ങൾ കഴിക്കാൻ പാടില്ലത്രേ. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും…