കൊല്ലത്ത് ഇന്നലെ അഷ്ടമുടി കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ് തൂങ്ങിമരിച്ചത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു സിജു. ഇന്നലെ വൈകുന്നേരാണ് സിജുവിന്റെ ഭാര്യ രാഖി, രണ്ട് വയസ്സുള്ള മകൻ എന്നിവർ കായലിൽ ചാടി മരിച്ചത്
നാല് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മർദിക്കുന്നത് പതിവായിരുന്നു. ഇത് സഹിക്കാനാകാതെയാണ് രാഖി ഞായറാഴ്ച വൈകുന്നേരത്തോടെ കുടുംബവീട്ടിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയത്.
രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിനിടെ മൃതദേഹം കായലിൽ കണ്ടെത്തുകയുമായിരുന്നു. ഉച്ചയോടെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു