ബാലുശ്ശേരി എംഎൽഎ കെഎം സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരാകുന്നു. ഇരു കുടുംബങ്ങളും തമ്മിൽ ഇതുസംബന്ധിച്ച ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാർ അറിയിച്ചു. ഒരു മാസത്തിന് ശേഷമാകും വിവാഹം.
ബാലസംഘം, എസ് എഫ് ഐ പ്രവർത്തന കാലത്ത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സച്ചിൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബാലുശ്ശേരിയിൽ നിന്ന് വിജയിച്ചത്. നിലവിൽ എസ് എഫ് ഐ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയാണ്.
21ാം വയസ്സിലാണ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് ആര്യ. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.