പഞ്ചാബ് നടനും ചെങ്കോട്ട ആക്രമണത്തിലെ പ്രതിയുമായ ദീപ് സിദ്ദു കാറപകടത്തിൽ മരിച്ചു

 

പഞ്ചാബി നടൻ ദീപ് സിദ്ദു കാറപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ കുണ്ടലി-മനേശ്വർ പൽവാൽ എക്‌സ്പ്രസ് ഹൈവേയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മരണം. നടന്റെ കാർ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു

ഡൽഹിയിൽ നിന്നും ഭട്ടിൻഡയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. 2021ലെ ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി കൂടിയാണ് താരം. കർഷക പ്രക്ഷോഭത്തിനിടെ റിപബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനിടെ ചെങ്കോട്ടയിൽ സിദ്ദു സിഖ് പതാക ഉയർത്തിയിരുന്നു. കർഷകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു.