ചോറ്റാനിക്കരയിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. മകം തൊഴലിനായാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് മകം തൊഴലിനായി നട തുറന്നത്.
മകം നാളിൽ അണിയിക്കുന്ന വിശേഷപ്പെട്ട തങ്ക ഗോളകയും അടയാഭരണങ്ങളും രത്‌നകിരീടവും പട്ടുടയാടകളും ധരിച്ചാണ് താമരപ്പൂ മാല ചാർത്തി ദേവി ഭക്തർക്ക് മുന്നിൽ പ്രത്യക്ഷമാകുന്നത്. രാത്രി പത്ത് മണി വരെ ദർശനം തുടരും.