Headlines

ഓർത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീം കോടതി

 

ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീം കോടതി. യാക്കോബായ സഭയുടെ ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഈ മാസം 25നാണ് ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഴ് വൈദികർക്ക് മെത്രാപ്പൊലീത്ത പട്ടം നൽകുന്നതിനെതിരെയായിരുന്നു സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നത്. 25ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

മുൻപും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചിരുന്നു. സഭാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവും സുപ്രിം കോടതിയ്ക്കു മുന്നിലുണ്ട്.