വസ്ത്രം മാറ്റാതെ പന്ത്രണ്ട് വയസ്സുകാരിയുടെ മാറിടത്തിൽ സ്പർശിച്ചത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.
അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കോടതിയുടെ ശ്രദ്ധയിൽ വിവാദ ഉത്തരവ് പെടുത്തിയത്. തുടർന്ന് ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഇതിൻപ്രകാരമാണ് ഉത്തരവ് സ്റ്റേ ചെയ്തത്
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിൽ നിന്നായിരുന്നു വിവാദ ഉത്തരവ് വന്നത്. ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.