സര്‍ക്കാരും ഗവര്‍ണറും ടോം ആന്‍ഡ് ജെറി കളിക്കുന്നു: രമേശ് ചെന്നിത്തല

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ ആദ്യം വിസമ്മതിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഭരണഘടനാപരകമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ക്യാബിനറ്റ് അംഗീകാരത്തോടെ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയ നയങ്ങളടങ്ങിയ പ്രസംഗം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 176 അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിട്ടുകൊടുക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ഭാഗത്തിനോട് എതിര്‍പ്പുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ആ ഭാഗം വായിക്കാതെയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘പട്ടംതാണുപിള്ള ആന്ധ്ര ഗവര്‍ണര്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് സുഖമില്ലാതിരുന്നപ്പോള്‍ തന്റെ പ്രസംഗം…

Read More

കെ​എ​സ്ആ​ർ​ടി​സി​യ്ക്കു​ള്ള ഡീ​സ​ൽ വി​ല ഐ​ഒ​സി വ​ർ​ധി​പ്പി​ച്ചു

  കെ​എ​സ്ആ​ർ​ടി​സി​യ്ക്കു​ള്ള ഡീ​സ​ല്‍ വി​ല ഐ​ഒ​സി വ​ർ​ധി​പ്പി​ച്ചു. 6.73 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 98.15 രൂ​പ​യാ​യി. ബ​ൾ​ക്ക് പ​ർ​ച്ചെ​യ്സ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ത്തി​യാ​ണ് ലീ​റ്റ​റി​ന് 98.15 പൈ​സ​യാ​ക്കി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ വി​ല നി​ശ്ച​യി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി ദി​വ​സം അ​ഞ്ച​ര ല​ക്ഷം ലീ​റ്റ​ർ ഡീ​സ​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ ദി​വ​സം 37 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

Read More

പ്രതിസന്ധികൾക്ക് വിരാമം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു

  പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. തന്നെ ചൊടിപ്പിച്ച ഉദ്യോഗസ്ഥന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പിആര്‍ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് പിആര്‍ഒയുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയതോടെ ഗവര്‍ണര്‍…

Read More

കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയി; ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി

  കെ എസ് ഇ ബി സമരം തീർക്കാനുള്ള ഫോർമുല ആയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെയർമാനെതിരായ ജീവനക്കാരുടെ സമരം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമരക്കാർ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും. താൻ ആരുടെയും പക്ഷത്തല്ല, ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി നാളെ ചർച്ച വെച്ചിട്ടുണ്ട്. ജീവനക്കാർക്ക് ചില ആശങ്കകളുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബി അശോകിനെ കെഎസ്ഇബി ചെയർമാൻ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (17.02.22) 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165036 ആയി. 160710 പേര്‍ രോഗമുക്തരായി. നിലവില്‍ 3108 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2980 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 886 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 495 പേര്‍ ഉള്‍പ്പെടെ ആകെ 3108 പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ്, 18 മരണം; 22,707 പേർക്ക് രോഗമുക്തി

  കേരളത്തിൽ 8655 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂർ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂർ 357, പാലക്കാട് 343, വയനാട് 332, കാസർഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,09,925…

Read More

ഓർത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീം കോടതി

  ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രീം കോടതി. യാക്കോബായ സഭയുടെ ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഈ മാസം 25നാണ് ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് വൈദികർക്ക് മെത്രാപ്പൊലീത്ത പട്ടം നൽകുന്നതിനെതിരെയായിരുന്നു സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിക്കപ്പെട്ടിരുന്നത്. 25ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. മുൻപും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചിരുന്നു. സഭാധ്യക്ഷനായി…

Read More

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി നയൻ താരയും വിഘ്‌നേഷും

  ചോറ്റാനിക്കരയിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. മകം തൊഴലിനായാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് മകം തൊഴലിനായി നട തുറന്നത്. മകം നാളിൽ അണിയിക്കുന്ന വിശേഷപ്പെട്ട തങ്ക ഗോളകയും അടയാഭരണങ്ങളും രത്‌നകിരീടവും പട്ടുടയാടകളും ധരിച്ചാണ് താമരപ്പൂ മാല ചാർത്തി ദേവി ഭക്തർക്ക് മുന്നിൽ പ്രത്യക്ഷമാകുന്നത്. രാത്രി പത്ത് മണി വരെ ദർശനം തുടരും.

Read More

അരങ്ങേറ്റക്കാരൻ ഏദന് നാല് വിക്കറ്റ്; കേരളത്തിനെതിരെ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148ന് പുറത്ത്

  രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന മേഘാലയക്ക് 40.4 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഏദൻ ആപ്പിൾ ടോമാണ് മേഘാലയയെ തകർത്തത് ഏദൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വെറ്ററൻ താരം ശ്രീശാന്ത് രണ്ട് വിക്കറ്റെടുത്തു. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്നും ബേസിൽ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനിത് ബിഷ്താണ് മേഘാലയയുടെ ടോപ് സ്‌കോറർ. കിഷാൻ ലിംഗ്‌ഡോ 26…

Read More

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി

  സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി. കേസ് ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് താൻ പിൻമാറുകയാണെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനില്ലെന്നും സൂരജ് പറഞ്ഞു സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിൻമാറ്റം. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻഐഎ പിടിച്ചെടുത്ത സ്വർണവും വിദേശ കറൻസികളും വിട്ടുതരണമെന്ന സ്വപ്‌നയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

Read More