സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി

 

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി. കേസ് ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് താൻ പിൻമാറുകയാണെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ അറിയിച്ചത്. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനില്ലെന്നും സൂരജ് പറഞ്ഞു

സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിൻമാറ്റം. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻഐഎ പിടിച്ചെടുത്ത സ്വർണവും വിദേശ കറൻസികളും വിട്ടുതരണമെന്ന സ്വപ്‌നയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു