ഏജന്‍റ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; മമ്മൂട്ടിക്ക് ഒപ്പം അഖിൽ അക്കിനേനിയും

 

മമ്മൂട്ടി വീണ്ടും തെലുങ്കില്‍ മുഖ്യ വേഷത്തിലെത്തുന്ന ഏജന്‍റ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സുന്ദര്‍ റെഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ്  നായകനാകുന്നത്.നിലവില്‍ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് താരം ഉള്ളത്. ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

നേരത്തേ ചിത്രത്തിന്‍റെ വിദേശ ഷെഡ്യൂളില്‍ 10 ദിവസത്തോളം മമ്മൂട്ടി ഭാഗമായിരുന്നു. മമ്മൂട്ടിയെ ചിത്രത്തിലേക്ക് വരവേറ്റുകൊണ്ട് നിര്‍മാതാക്കളായ എകെ എന്‍റർടെയ്മെന്‍റ്സ് കഴിഞ്ഞദിവസം താരത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തേ ഈ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് വന്‍തുക വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഖിലിന്‍റെ പിതാവും സൂപ്പര്‍സ്റ്റാറുമായ നാഗാര്‍ജുന തന്നെ ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്ന വേഷമാണിതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.