യുവമോർച്ച നേതാവിന്റെ മരണം: രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ്

 

പാലക്കാട് തരൂരിൽ കുത്തേറ്റ് യുവമോർച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ്. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. കേസിലെ ആറ് പ്രതികളെ പോലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു

എന്നാൽ ക്ഷേത്രത്തിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ഇതിൽ ഗൂഢാലോചനയില്ല. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നും പാലക്കാട് എസ് പി ആർ വിശ്വനാഥ് പറഞ്ഞു

പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് അരുണിന് ഈ മാസം കുത്തേറ്റത്. അയൽവാസികളും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠൻ, രമേശ്, മിഥുൻ, നിഥിൻ എന്നിവരാണ് പ്രതികൾ. ഇതിൽ മിഥുൻ മാത്രമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ഇതോടെ അരുണിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് അവകാശപ്പെട്ട് ബിജെപി രംഗത്തുവരികയും ഇ്‌ന് ആലത്തൂർ താലൂക്ക്, പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്യുകയുമായിരുന്നു.