Headlines

ശബരിമല സ്വർണക്കൊള്ള: പ്രതികൾക്കും കൊള്ളയ്ക്കും രാഷ്ട്രീയ സംരക്ഷണമെന്ന് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിലെ യഥാർഥ പ്രതികൾ സൈ്വര്യവിഹാരം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി ഇവരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തൊണ്ടിമുതൽ എവിടെ പോയെന്ന് പോലും അറിയില്ല. അന്തർദേശീയ മാർക്കറ്റിൽ 500 കോടിയിൽ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകൾ. പുരാവസ്തുവാക്കി വിൽപന നടത്താനാണ് ശ്രമം നടന്നത്. വൻ സ്രാവുകളെ എസ്ഐടി വലയിലാക്കണം. ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്തുകാരാണെന്നും ചെന്നിത്തല ആവർത്തിച്ചു കുറ്റക്കാരായ നേതാക്കൾക്കെതിരെ സിപിഎം…

Read More

രാമന്തളിയിലെ കൂട്ട ആത്മഹത്യ: കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരം പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കലാധരൻ, അമ്മ ഉഷ, കലാധരന്റെ ആറും രണ്ടും വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊന്ന ശേഷം കലാധരനും ഉഷയും തൂങ്ങിമരിക്കുകയായിരുന്നു കലാധരന്റെ ഭാര്യ കള്ളക്കേസ് നൽകി നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് രാമന്തളി കൊവ്വപ്പുറത്തെ വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ അന്നൂർ…

Read More

കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സകൾ നൽകുന്ന ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി:പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 16 മുതൽ 2026 ജനുവരി 31വരെ സൗജന്യ കിടത്തി ചികിത്സ നൽകുന്നു. ഒ പി പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ കിടത്തി ചികിത്സ നിർദ്ദേശിയ്ക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയായതിനു ശേഷമുള്ള മരുന്നുകൾ, ലാബ് – റേഡിയോളജി പരിശോധനകൾ, ഡോക്ടറുടെ പരിശോധന, ബെഡ് ചാർജ്ജ്, നഴ്സിംഗ് കെയർ തുടങ്ങിയ സൗജന്യമായിരിയ്ക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും…

Read More

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ; കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ: ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ അതിജീവിതക്ക് പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. കോടതിയോട് ആദരവുണ്ടെന്നും നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആക്രമണം ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ…

Read More

വിധിയില്‍ അത്ഭുതമില്ല; തുറന്നടിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക്ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ…

Read More

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു; സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് സ്ഥാനാർഥിയുടെ ബന്ധു മരിച്ചു. വട്ടോളി സ്വദേശി സന്ദീപ്(34) ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ദേവാനന്ദിന്റെ സഹോദരന്റെ മകനാണ് മരിച്ച സന്ദീപ്. ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്കു സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ഫയർഫോഴ്സ്…

Read More

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും; എം എ ബേബി

തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും എം എ ബേബി. കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാൻ…

Read More

ലോക ബയോമെഡിക്കൽ ദിനം ബയോവേഴ്സ് എക്സ്പോ 2025 മായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ ഉപകരണങ്ങളുടെ എക്സിബിഷൻ ശ്രദ്ധേയമായി. എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വെന്റിലേറ്റർ, ഓപ്പറേഷൻ തിയേറ്റർ ഉപകരണങ്ങൾ, ഇ.ഇ.ജി, ഇ.സി.ജി, എം.ആർ.ഐ, എക്സ്-റേ തുടങ്ങിയ വിവിധ തരം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്. ഇത്തരം ബയോമെഡിക്കൽ ഉപകരണങ്ങളുടെ…

Read More

മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി

മേപ്പാടി കോട്ടവയൽ സ്വദേശിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വെർച്വൽ മീഡിയ കോർഡിനേറ്ററുമായ റോഹൻ മാത്യുവിന് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് അച്ചീവർ ബഹുമതി. 2023–2025 കാലയളവിൽ അഡോബ്, ഗൂഗിൾ, സ്റ്റാൻഫോർഡ് സർവകലാശാല, ഇംപീരിയൽ കോളജ് ലണ്ടൻ, കാൾ ആർട്സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ഗ്രാഫിക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിയേറ്റീവ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ 52 അന്താരാഷ്ട്ര സെർടിഫിക്കറ്റുകൾ ലഭിച്ചതിലൂടെയാണ് ഈ അംഗീകാരം നേടിയത്. ചുങ്കത്തിൽ മാത്യൂ ജോർജിന്റെയും എൽസി മാത്യുവിന്റെയും മകനാണ്….

Read More