യുഡിഎഫിലെ അവഗണന: അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികള്‍; ചര്‍ച്ചകള്‍ മുസ്ലിം ലീഗുമായി മാത്രമെന്ന് ആരോപണം

തിരുവനന്തപുരം: യുഡിഎഫിലെ അവഗണനയില്‍ അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികള്‍. ചര്‍ച്ചകള്‍ മുസ്ലിം ലീഗുമായി മാത്രമേ നടക്കുന്നുള്ളൂ എന്നാണ് പരാതി. 100 സീറ്റ് കടന്നതില്‍ ലീഗ് വോട്ടുകള്‍ മാത്രമല്ല എന്ന് ഓര്‍മ്മിക്കണം എന്നും നേതാക്കള്‍. കേരള കോണ്‍ഗ്രസുമായും ആര്‍എസ്പിയുമായും കോണ്‍ഗ്രസ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ചകള്‍ പോലും നടത്തുന്നില്ലെന്നാണ് ആക്ഷേപം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും ഘടകകക്ഷികള്‍ക്ക് പരാതിയുണ്ട്. ഇന്നലെ എംകെ പ്രേമചന്ദ്രന്‍ എംപിയടക്കം കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ അഴിച്ചുവിട്ടത്.യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്‍പറേഷന്‍…

Read More

ചൈനയെ നേരിടാൻ എൻവിഡിയയിൽ ട്രംപിന്റെ ഇടപെടൽ; ‘മുഖം മിനുക്കി’ തിരികെയെത്തി ജെൻസെൻ ഹുവാങ്

ന്യൂഡൽഹി ∙ ‘ഈ തീരുമാനത്തിൽ പ്രസിഡന്റ് ട്രംപിനു വലിയ പങ്കുണ്ട്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്’– ജെൻസെൻ ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എൻവിഡിയ ബോർഡിന്റെ തീരുമാനം പുറത്തുവന്നതിനു പിന്നാലെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീഫൻ ച്യൂങ് നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തമാണ്. ജെൻസെനെ തിരികെയെത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക ഇടപെടൽ നടത്തിയെന്നു മാത്രമല്ല, അക്കാര്യം പരസ്യമാക്കാനും അദ്ദേഹം മടിച്ചില്ല. ജെൻസെന്റെ തിരിച്ചുവരവിനെ ആദ്യം സംശയത്തോടെ കണ്ട യുഎസ് സർക്കാർ പിന്നീട് അനുകൂല നിലപാടിലേക്കു മാറുകയായിരുന്നു….

Read More

ഹോർമുസിൽ സ്ഥിതി ആശങ്കാജനകം; മൂന്ന് എണ്ണക്കപ്പലുകളിൽ സ്ഫോടനം

ടെഹ്റാൻ ∙ ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകളിൽ വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായതായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സ്ഫോടനം. കടലിടുക്കിന്റെ തെക്കൻ തീരത്തിനു സമീപം ഒരു കപ്പലിനും, ജലപാതയുടെ കിഴക്കുഭാഗത്ത് മറ്റ് രണ്ട് കപ്പലുകൾക്കുമാണ് നാശനഷ്ടമുണ്ടായതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ കനത്ത വ്യോമ-നാവിക അകമ്പടിയോടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്നും, സ്ഫോടനം തടയാൻ യുഎസ് സേനയ്ക്ക് കഴിഞ്ഞില്ലെന്നും ഐആർജിസി അവകാശപ്പെട്ടു. സ്ഫോടനത്തിന്റെയും…

Read More

ഉത്തർപ്രദേശിൽ ബിജെപിയുടെ ലക്ഷ്യം ഹാട്രിക് ജയം; 2 പാർട്ടികൾ കൂടി മുന്നണിയിൽ, നേരിട്ടിറങ്ങി അമിത് ഷാ

ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാംതവണ ഉത്തർപ്രദേശിൽ അധികാരം ലക്ഷ്യമിടുന്ന ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം. കഴിഞ്ഞ തവണ നിഷാദ് പാർട്ടിയും അപ്നാ ദളുമായിരുന്നു സഖ്യകക്ഷികൾ. ഇക്കുറി ഇവർക്കു പുറമേ ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ 2 പാർട്ടികൾ കൂടി കളത്തിലിറങ്ങുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ബിഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രിയെ വാഴിക്കാൻ വഴിതുറന്ന നിതീഷ് കുമാറിന്റെ ജെഡിയു, ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി (റാം വിലാസ്) എന്നിവയുടെ ആവശ്യങ്ങൾ അവഗണിക്കാൻ ബിജെപിക്കു കഴിയില്ല. കഴിഞ്ഞ തവണ 370 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളുണ്ടായിരുന്നു….

Read More