കോഴിക്കോട് ജില്ലയിൽ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങൾ ; ജില്ലാ കലക്ടർ
തീവ്ര സമൂഹവ്യാപനം ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 3 ) മുതൽ ഒക്ടോബർ 31 വരെ CrPc വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ . ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ രേഖപെടുത്തിയിരിക്കുന്നത്. ആകെയുള്ള 19,896 കേസുകളിൽ 13,052 എണ്ണവും കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബർ ആദ്യ വാരത്തിൽ നാല് ശതമാനമായിരുന്നെങ്കിൽ നിലവിൽ ഇത് 14 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ…