വൃക്കരോഗ ചികിത്സക്കും ഗവേഷണങ്ങള്‍ക്കുമായുള്ള പ്രത്യേക കേന്ദ്രം, ഇഖ്‌റ കിഡ്നി കെയര്‍ ആന്‍ഡ് റിസേര്‍ച് സെന്റര്‍ കോഴിക്കോട് മലാപറമ്പില്‍ നവംബർ 1 ന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഇഖ്റയുടെ സ്വപ്നത്തിനും, പ്രയാസം അനുഭവിക്കുന്ന വൃക്കരോഗികളുടെ പ്രതീക്ഷകള്‍ക്കും നിറം നല്‍കുകയാണ് ഇഖ്റ കിഡ്നി കെയര്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍. വൃക്കരോഗികള്‍ക്ക് മാത്രമായി ഗവേഷണസൗകര്യത്തോടുകൂടിയ ഒരു ചികിത്സാകേന്ദ്രം എന്ന ഇഖ്‌റയുടെ ആശയത്തോട് *മലബാര്‍ ഗ്രൂപ്പ്* യോജിക്കുകയും പത്ത് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീര്‍ണ്ണതയില്‍ ഏകദേശം 12 കോടി രൂപയോളം ചെലവഴിച്ച് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ഇതോടൊപ്പം *അസീം പ്രേംജി ഫിലന്ത്രോപിക് ഇനിഷ്യേറ്റിവ്, തണല്‍ വടകര* തുടങ്ങിയ സാമൂഹിക-സന്നദ്ധസംഘടനകളുടെയും നൂറുക്കണക്കിന് മനുഷ്യസ്നേഹികളുടെ ചെറുതും വലുതുമായ സാമ്പത്തികവും…