കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടരുന്ന. ഇതിനോടകം 50 പേരിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല വ്യാപിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്
കോട്ടാംപറമ്പിൽ 11 വയസ്സുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. പ്രദേശത്തെ 120 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ മേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യക്തിശുചിത്വമാണ് രോഗം തടയുന്നതിൽ ഏറ്റവും പ്രധാനം. മുതിർന്നവരേക്കാൾ കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക. രോഗബാധിതരുമായുള്ള സമ്പർക്കം വഴിയും പടരും. ഛർദി, പനി, വയറിളക്കം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ