കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യു. എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗമാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുക.
എൻ സി പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്നത്.
ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വന്നതോടെ തങ്ങളെ തഴയുകയാണെന്ന തോന്നൽ എൻസിപിക്കുണ്ട്. കൂടാതെ പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. പാലാ ജോസ് വിഭാഗത്തിന് തന്നെ കൈമാറാനാകും എൽഡിഎഫ് തീരുമാനം. ഇങ്ങനെ വന്നാൽ എൻസിപിയെ മുന്നണിയിലേക്ക് കൊണ്ടുവരാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്