കോഴിക്കോട് ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

 കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6627 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 596 പേര്‍ക്ക് കോവിഡ്;445 രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 596 പേര്‍ക്ക് കോവിഡ്;445 രോഗമുക്തി വിദേശത്ത് നിന്ന് എത്തിയവര്‍ – 2 പേരാമ്പ്ര – 1 തൂണേരി – 1 ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ – ഇല്ല ഉറവിടം വ്യക്തമല്ലാത്തവർ – 11 കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ഗോവിന്ദപുരം) നരിപ്പറ്റ – 2 ഫറോക്ക് – 1 കൊടിയത്തൂര്‍ – 1 വേളം – 1 തിക്കോടി – 1 കുറ്റ്യാടി – 1 നാദാപുരം – 1 നരിക്കുനി…

Read More

കോഴിക്കോട് പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് നഗരത്തിൽ പോലീസ് ജീപ്പിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റി. കൊളത്തറ സ്വദേശി സുമീർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പോലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽ വെച്ച് പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കല്ലേറിൽ ജീപ്പിന്റെ ചില്ലുകൾ തകർന്നു. വണ്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജയ്സണ് പരുക്കേറ്റു പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേർ പോലീസിനെ കണ്ട് ഓടിയിരുന്നു. തുടർന്ന് എഎസ്ഐയും ഹോം ഗാർഡും…

Read More

കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ

കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിലാണ് തീ പടർന്നത്. അമാന ടയോട്ട ഷോറൂമിന് സമീപത്തുള്ള ആക്രി കടക്കാണ് തീപിടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് തീപടർന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ മണിക്കൂറുകളായി തുടരുകയാണ്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂനിറ്റുകൾക്ക് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 യൂനിറ്റുകൾ കൂടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത് തൊട്ടടുത്ത് വീടുകളൊന്നുമില്ലെന്നത് ആശ്വാസം നൽകുന്നുണ്ട്. ഇൻഡസ്ട്രിയൽ ഏരിയ ആണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം…

Read More

കോഴിക്കോട് കിണര്‍ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ

കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. ഷിഗെല്ല രോഗം റിപോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യം അന്തിമാമായി സ്ഥിരീകരിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് വീണ്ടും പ്രത്യേക ഫോളോ അപ്പ് മെഡിക്കല്‍ ക്യാംപ് നടത്തും. കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 605 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്പര്‍ക്കം വഴി 580 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5504 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 640 പേര്‍ കൂടി രോഗമുക്തി നേടി. *വിദേശത്ത് നിന്ന്…

Read More

ഒമ്പത് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

കൊവിഡിനെ തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളും ബിയർ വൈൻ പാർലറുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കു. ഏതാനും മാസങ്ങളായി പാഴ്‌സൽ വിൽപ്പന മാത്രമായിരുന്നു ബാറുകളിൽ അനുവദിച്ചിരുന്നത്. ഇന്ന് മുതൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ടാകും. ഇതോടൊപ്പം പാഴ്‌സൽ കൗണ്ടറുകൾ അടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാറുകൾ തുറക്കാമെന്ന എക്‌സൈസ് വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബിയർ വൈൻ പാർലറുകൾക്കും കള്ള് ഷാപ്പുകൾക്കും ക്ലബ്ബുകൾക്കും പ്രവർത്തിക്കാം ബീവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപ്പന ശാലകൾക്ക് രാവിലെ…

Read More

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടരുന്നു

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടരുന്ന. ഇതിനോടകം 50 പേരിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല വ്യാപിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത് കോട്ടാംപറമ്പിൽ 11 വയസ്സുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. പ്രദേശത്തെ 120 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ മേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യക്തിശുചിത്വമാണ് രോഗം തടയുന്നതിൽ ഏറ്റവും പ്രധാനം. മുതിർന്നവരേക്കാൾ കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക. രോഗബാധിതരുമായുള്ള സമ്പർക്കം…

Read More

കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ

കോഴിക്കോട്: ജില്ലയില്‍ അഞ്ചു പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാഞജ്ഞ നിലലില്‍ വന്നു. നാദാപുരം, കുറ്റിയാടി, വളയം, പേരാമ്പ്ര, വടകര പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ടു മുതല്‍ വ്യാഴാഴ്ച വൈകീട്ട് ആറു വരെ ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും ആളുകള്‍ കൂട്ടം കൂടുന്നതും ജില്ലാ കലക്ടര്‍ നിരോധിച്ചു.

Read More

24 മണിക്കൂറിനിടെ 30,254 പേർക്ക് കൂടി കൊവിഡ്; 391 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 98,57,029 ആയി ഉയർന്നു. 391 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് 1,43,019 പേർ ഇതിനോടകം മരിച്ചു. ഇന്നലെ 33,136 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 93,57,464 ആയി ഉയർന്നു 3,56,546 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 10.14 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതിനോടകം 15,37,11,833 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

Read More