കോഴിക്കോട് രാമനാട്ടുകരയിൽ പിതാവും മകളും തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഒയാസിസിൽ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കിടപ്പുമുറികളിലായാണ് ഇരുവരും ഫാനിൽ കെട്ടിത്തൂങ്ങിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Read More

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ ഇളവ്

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കോവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കോവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക കൌണ്‍സില്‍ യോഗത്തിന് ശേഷം മേയര്‍ ബീനാ ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. നഗര പരിധിയിലെ ജനസംഖ്യ കൂടി കണക്കിലെടുത്താണ് കോവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഇളവ് നല്‍കുന്നത്. ഇതുവരെ 30 കേസുകളുണ്ടെങ്കില്‍ ആ വാര്‍ഡ് കണ്ടെയിന്‍റ്മെന്‍റ് സോണായിരുന്നു. നഗരത്തില്‍ രോഗ വ്യാപന നിരക്കും മരണ നിരക്കും…

Read More

ആ പതിനെട്ട് കോടിക്ക് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മടങ്ങി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ വിടവാങ്ങിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതിനോടകം 16 കോടി സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.

Read More

കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കോവിഡ് രോഗമുക്തി 1493 ,ടി.പി.ആര്‍ 13.72 %

ജില്ലയില്‍ ഇന്ന് 1689 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12592 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1493 പേര്‍ കൂടി രോഗമുക്തി നേടി. 13.72 ശതമാനമാണ് ടെസ്റ്റ്…

Read More

കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസിനുള്ളിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

  കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. കേസിൽ കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട പ്രതികൾ സംസാരിച്ച് ബസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ കയറ്റി യുവതിയെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്നത് അറിഞ്ഞത്. കേസിലെ മറ്റൊരു പ്രതിക്കായി…

Read More

കോഴിക്കോട് സ്റ്റീൽ ബോംബ് കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

  കോഴിക്കോട്: കോഴിക്കോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയിൽ വായനശാലക്ക് സമീപത്തായാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വായനശാലയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ ശ്രദ്ധയിൽപ്പെട്ടത്. രണ്ടു സ്റ്റീൽ ബോംബുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പെരുവണ്ണാമുഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

കോഴിക്കോട് ജില്ലയില്‍ 1234 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1714, ടി.പി.ആര്‍ 11.80%

കോഴിക്കോട്ജില്ല ഇന്ന് 1234 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1213 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10671 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1714 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 11.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13807 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. *വിദേശം -0* *ഇതര…

Read More

കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു; ഈ മാസം സ്ഥിരീകരിച്ചത് 37 പേർക്ക്

  കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 37 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എലിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന് പുറമെയാണ് ഡെങ്കിയും പടരുന്നത് മണിയൂർ മേഖലയിൽ മാത്രം 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Read More

കൊവിഡ് ബാധിതര്‍ക്ക് ഇഖ്‌റയുടെ സൗജന്യസേവനം ഇനി വീടുകളിലും

  കൊവിഡ് പോസിറ്റീവ് ആയി ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ ഡോക്ടറുടെ കൺസൾട്ടിംഗ്, അനുബന്ധ ചികിൽസകൾ എന്നിവ സൗജന്യമായി എത്തിച്ച് ഇഖ്‌റ ഹോസ്പിറ്റല്‍. ഡോക്ടറുടെ പരിശോധനയ്ക്കു പുറമെ നഴ്‌സിന്റെ പരിചരണം, കൂടുതല്‍ വിദഗ്ധ പരിശോധന വേണ്ടിവന്നാല്‍ അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ടെലി കണ്‍സല്‍റ്റേഷന്‍ എന്നിവയും സൗജന്യം നിലവില്‍ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റല്‍, തൊട്ടില്‍പ്പാലം ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, സുല്‍ത്താന്‍ ബത്തേരി ഇഖ്‌റ ഹോസ്പിറ്റല്‍ എന്നിവയുടെ 10 കിലോമീറ്റര്‍ ചുറ്റളവിൽ രാവിലെ 9 മുതൽ…

Read More

കോഴിക്കോട് ജില്ലയിൽ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി

കോഴിക്കോട് ജില്ലയിൽ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി   കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളുടെ പ്രവൃത്തിസമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More