ടിക്ടോകിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അത്തോളി കൊളിയോട്ട്താഴം കവലയിൽ മീത്തൽ കെ.എം. അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി. ഫഹദ് (36) എന്നിവരാണ് അറസ്റ്റിലായത്.. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയായ 36കാരിയുമായി കോഴിക്കോട് അത്തോളി സ്വദേശി അജ്‌നാസ് പരിചയത്തിലായത് ടിക്ടോകിലൂടെയാണ്.
പരിചയപ്പെട്ട് കൂടുതല്‍ അടുപ്പമായതോടെ നേരിട്ട് കാണാനായി അജ്‌നാസ് യുവതിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ബുധനാഴ്ച യുവതി കോഴിക്കോട്ടെത്തി. തുടര്‍ന്ന് അജ്‌നാസ് യുവതിക്കായി ചേവരമ്പലത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഹോട്ടലിലെത്തിയ യുവതിക്ക് അജ്‌നാസ് തന്‍റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. ഫഹദ്, സുഹൈബ് കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരായിരുന്നു ഹോട്ടലിലുണ്ടായിരുന്നതെന്ന് യുവതി മൊഴി നല്‍കി.
ഇവര്‍ നല്‍കിയ ഓയില്‍ പുരട്ടിയ സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതായായി. തുടര്‍ന്നാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെതുടര്‍ന്ന് രക്തസ്രാവം ഉണ്ടാതായും പിന്നീട് യുവാക്കള്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു ആശുപത്രിക്കാരാണ് പീഡനം നടന്നെന്ന സംശയത്തില്‍ പൊലീസിനെ വിവരമറിയിച്ചത്.കേസില്‍ ചേവായൂര്‍ പൊലീസ് നാലുപേരെ പ്രതിയാക്കി കേസെടുത്തു. അജ്‌നാസ്, ഫഹദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.