നിപ; മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ല

നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ബാലസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്….

Read More

കോഴിക്കോട് പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

കോഴിക്കോട് പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ സ്വദേശി വേലായുധ(55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് വേലായുധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

Read More

കോഴിക്കോട് കൂട്ടബലാത്സംഗ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

ടിക്ടോകിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അത്തോളി കൊളിയോട്ട്താഴം കവലയിൽ മീത്തൽ കെ.എം. അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി. ഫഹദ് (36) എന്നിവരാണ് അറസ്റ്റിലായത്.. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയായ 36കാരിയുമായി കോഴിക്കോട് അത്തോളി സ്വദേശി അജ്‌നാസ് പരിചയത്തിലായത് ടിക്ടോകിലൂടെയാണ്. പരിചയപ്പെട്ട് കൂടുതല്‍ അടുപ്പമായതോടെ നേരിട്ട് കാണാനായി അജ്‌നാസ് യുവതിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ബുധനാഴ്ച യുവതി കോഴിക്കോട്ടെത്തി. തുടര്‍ന്ന് അജ്‌നാസ്…

Read More

വിസ്മയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്; മരണത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്ക് സന്ദേശമയച്ചതായി കുറ്റപത്രത്തിൽ

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പൊലീസ്. വിസ്മയയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഭർത്താവ് കിരണിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിസ്മയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്. കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും പൊലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. മരണത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്കും സന്ദേശമയച്ചതായി പൊലീസ് കണ്ടെത്തി. പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് വിസ്മയ കിരണിനോടും…

Read More

കോഴിക്കോട് ജില്ലയിൽ നിപ കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന്‌ മുതൽ ഉണ്ടായിരിക്കും;ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ നിപ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേത് ഒഴികെയുള്ള എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഇന്നു (സെപ്റ്റംബര്‍ 9 ) മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ നിപ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ വാക്‌സിനെടുക്കുന്നവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് വാക്‌സിനെടുക്കേണ്ടത്. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവര്‍ വാക്‌സിനെടുക്കരുത്. മാസ്‌ക് ശരിയായി ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചും മാത്രമേ വാക്‌സിനെടുക്കാന്‍ പോകാവൂ….

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് 2426 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 1772, ടി.പി.ആര്‍ 18.54%

  കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2426 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2396 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13341 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1772 പേര്‍ കൂടി രോഗമുക്തി നേടി. 18.54 ശതമാനമാണ്…

Read More

കോഴിക്കോട് ജില്ലയില്‍ 1526 പേര്‍ക്ക് കോവിഡ്;രോഗമുക്തി 2631 , ടി.പി.ആര്‍ 16.75 %

  കോഴിക്കോട് ജില്ലയില്‍ ഇന്ന് 1526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1503 പേര്‍ക്കാണ് രോഗം ബാധിച്ചത്.5 ആരോഗ്യ പ്രവർത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 9326 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2631 പേര്‍ കൂടി രോഗമുക്തി നേടി. 16.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25239 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി…

Read More

കോഴിക്കോട് ജില്ലയില്‍ 2467 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 2397 , ടി.പി.ആര്‍ 18.05 % 

    ജില്ലയില്‍ ഞായറാഴ്ച 2467 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2448 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 13924 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2397 പേര്‍ കൂടി…

Read More

ലോക്ക്ഡൗൺ ഇളവ്; സമരപരിപാടികള്‍ നിര്‍ത്തിവെച്ച് വ്യാപാരികള്‍

ലോക്ക്ഡൗൺ ഇളവ് ആവശ്യപ്പെട്ടുള്ള സമരം താത്കാലികമായി നിർത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇളവുകൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ ശേഷം ഭാവി കാര്യം പ്രഖ്യാപിക്കും. വ്യാപാരികളോടുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ വിദഗ്ധ സമിതി പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ മനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതുപ്രകാരം കടകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍…

Read More

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരയിൽ ഓടിച്ച വാഹനമിടിച്ചാണ് കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ  കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാകുമായിരുന്നു കെഎം ബഷീർ. കെ.എം.ബിയുടെ അകാല വിയോഗത്തിൻ്റെ ഞെട്ടലിൽ നിന്ന്, രണ്ടാണ്ട് പിന്നിടുമ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും മോചിതരല്ല. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ…

Read More