കോഴിക്കോട് ജില്ലയിൽ 554 പേര്‍ക്ക് കോവിഡ്;രോഗമുക്തി 659, ടി.പി.ആര്‍ 11.23%

കോഴിക്കോട് ജില്ലയിൽ 554 പേര്‍ക്ക് കോവിഡ്;രോഗമുക്തി 659, ടി.പി.ആര്‍ 11.23% ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ കൂടി…

Read More

‘ഓപ്പറേഷന്‍ വിബ്രിയോ’ : കോഴിക്കോട് ജില്ലയില്‍ 22,797 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

  കോഴിക്കാട് :ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘ ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി ഇന്ന് 22,797 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 1,368 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 33,778 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 150 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 131 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 3,791 ലഘുലേഖകള്‍…

Read More

കോഴിക്കോട് കോവിഡ് ആശുപത്രികളിൽ 1,912 കിടക്കകൾ ഒഴിവ്

കോഴിക്കോട് ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,600 കിടക്കകളിൽ 1,912 എണ്ണം ഒഴിവുണ്ട്. 131 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 357 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 308 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 185 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331…

Read More

കോവിഡ് നിയമലംഘനം: കോഴിക്കോട് 31 കേസുകൾ രജിസ്റ്റർ ചെയ്തു

  കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 31 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 11 കേസുകളും നഗര പരിധിയിൽ 16 കേസുകളും രജിസ്റ്റർ ചെയ്തു.

Read More

കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്;രോഗമുക്തി 781, ടി.പി.ആര്‍ 10.24%

  കോഴിക്കോട് ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 496 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 5028 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 781 പേര്‍ കൂടി രോഗമുക്തി നേടി. 10.24…

Read More

കോഴിക്കോട് മൂന്ന് കിലോ കഞ്ചാവുമായി യുവതി എക്‌സൈസിന്റെ പിടിയിൽ

  കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. വെള്ളയിൽ സ്വദേശിനി ഖമറുന്നീസയാണ് എക്‌സൈസ് പിടിയിലായത്. കോഴിക്കോട്, കുന്ദമംഗലം ഭാഗങ്ങളിലെ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഖമറുന്നീസ. നേരത്തെ ലഹരി കേസിൽ എട്ട് വർഷം തടവ് അനുഭവിച്ചിറങ്ങിയ ആളാണ് ഖമറുന്നീസ. കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്.

Read More

കുഞ്ഞുങ്ങളില്‍ കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള ആര്‍.എസ്.വി രോഗം

  കോഴിക്കോട്: കോഴിക്കോട്ട് കുഞ്ഞുങ്ങളില്‍ കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍.എസ്.വി കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. നിലവില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്. പുതിയ വൈറസ് രോഗമാണിത്. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള…

Read More

ശക്തമായ മഴയില്‍ മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

ശക്തമായ മഴയില്‍ കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ഒന്‍പത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള റിന്‍സാനയുമാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേകാലിനാണ് അപകടമുണ്ടായത്. കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ബെഡ്‌റൂം തകര്‍ന്നു വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് റിസാനയും റിന്‍സാനയും. മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു അവർ. അതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവർ പ്രഭാത പ്രാർഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളുടെ…

Read More

കെ.എസ്.ആർ.ടി.സി ബസ്സ് ഓട്ടോറിക്ഷകളില്‍ ഇടിച്ചുമറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്‌

കുന്ദമംഗലം: ചൂലാംവയലിൽ കെ.എസ്.ആർ.ടി.സി ബസ്സ് രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ചൂലാംവയലിൽ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴക്കിടെയായിരുന്നു അപകടം. ഇറക്കത്തിൽ നിന്ന് ബസ്സ് നിയന്ത്രണം വിട്ട് ഗുഡ്സിലും പിന്നീട് ഓട്ടോ ടാക്സിയിലും ഇടിച്ച് മറിയുകയായിരുന്നു

Read More

വടക്കൻ ജില്ലകളിൽ കനത്ത മഴ; കാസർകോട് ഉരുൾപൊട്ടി, കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലർട്ട്

കോഴിക്കോട്: കോഴിക്കോട്, വയനാട്, കാസർകോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തിൽ നേരിയ ഉരുൾപൊട്ടലുണ്ടായി. ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിലും മുക്കം ടൗണിലും വെള്ളം കയറി. കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍…

Read More