കോഴിക്കോട്ട് മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്താണ് സംഭവം. പേരാട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്.
കിണറ്റില്‍ വീണ രണ്ട് കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്‌വിന്‍ (3) എന്നിവരാണ് മരിച്ചത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.