കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു

ദേശീയപാതയിൽ എടരിക്കോടിന് സമീപം കോഴിച്ചെനയിൽ നടന്ന വാഹനാപകടത്തിൽ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്റെ മകൾ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കുഴൽ കിണർ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

Read More

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പോലും പറയില്ല; സുധാകരന്റെ ആരോപണം തള്ളി മുല്ലപ്പള്ളി

  വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ. അത്തരമൊരു പരാതി എങ്ങനെ ഉയർന്നുവെന്ന് തനിക്ക് അറിയില്ല. അതിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളിൽ ആർക്കെങ്കിലും അങ്ങനെയൊരു അനുഭവമുണ്ടെങ്കിൽ പറയാം. താരിഖ് അൻവറും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സെക്രട്ടറിമാരും ഉൾപ്പെടെ ആർക്കെങ്കിലും ഫോൺ എടുക്കാത്ത അനുഭവമുണ്ടെങ്കിൽ പറയാം. ആർക്കും അങ്ങനെയൊരു പരാതിയില്ല. ഒരു സ്ലോട്ട് വെച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് കഴിഞ്ഞ 50 വർഷമായി തനിക്കുണ്ടായിട്ടില്ല….

Read More

പട്‌നയിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം റെയിൽവേ ട്രാക്കിലുപേക്ഷിച്ചു

  പട്‌നയിൽ ഗർഭിണിയായ യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം റെയിൽവേ ട്രാക്കിലുപേക്ഷിച്ച് പ്രതികൾ മുങ്ങി. 24കാരിയാണ് ആക്രമണത്തിന് ഇരയായത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശാൽ, അങ്കിത് എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി തെരച്ചിൽ തുടരുകയാണ് കഴിഞ്ഞ ദിവസം രാത്രി നടക്കാനിറങ്ങിയ യുവതിയെ സമീപവാസികളായ രണ്ട് പേർ ബലം പ്രയോഗിച്ച് സമീപത്തുള്ള പാടത്തേക്ക് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തുകയും മൂന്ന് പേരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം…

Read More

ഹർത്താലിനിടെ രണ്ടിടത്ത് അക്രമം

  ഹർത്താലിനിടെ തിരുവനന്തപുരം അയണിമൂടിലും കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫിസിലും അക്രമം. തിരുവനന്തപുരം അയണിമൂടിൽ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി. ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പമ്പ് മാനേജർ ഹരിപ്രകാശ് പറഞ്ഞു. നരുവാമൂട് പോലീസിൽ ഹരിപ്രകാശ് പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫിസിലും ഹർത്താൽ അനുകൂലികളുടെ അതിക്രമം നടന്നു. ഓഫീസ് അടപ്പിക്കാനെത്തിയവർ ജീവനക്കാരെ തടയുകയായിരുന്നു.

Read More

ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ല: റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികൾ  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികൾ  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള…

Read More

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO). സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ (Soumya Swaminathan ) നിർദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകൾ (covid cases ) ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നിൽക്കുമ്പോഴാണ് നിർദ്ദേശം വരുന്നത്. ഡല്‍ഹിയിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ സ്കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. പല…

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; കവര്‍ച്ചാ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസില്‍ ഒരാളെകൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കില്‍ പൊയില്‍ ഇജാസ് (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നമ്പറില്ലാത്ത കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയില്‍ വച്ച് പിടികൂടുകയായിരുന്നു. സംഭവ ദിവസം താമരശ്ശേരിയില്‍ നിന്നും വന്ന സ്വര്‍ണക്കടത്ത് സംഘത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അര്‍ജുന്‍ ആയങ്കി വന്ന വാഹനത്തെ പിന്തുടര്‍ന്നുവെന്നും പാലക്കാട് സംഘം എത്തിയ ബൊലീറോ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്നും ഇയാള്‍…

Read More

ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു നഴ്‌സുമാര്‍ മരിച്ചു

പുതിയിരുത്തി: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ കാറും കണ്ടയിനര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു നഴ്‌സുമാര്‍ മരിച്ചു. കാര്‍ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്‌സ് കണ്ടയിന്‍കാട്ട് വീട്ടില്‍ സുഷമ (48), മാതൃശിശു ആശുപത്രിയിലെ നഴ്‌സ് രാധാഭായ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നര മണിയോടെ പുതിയിരുത്തി സ്‌കൂള്‍ പടിയിലാണ് അപകടം. ഗുരുവായൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. കാറിലുണ്ടായിരുന്ന മോഹനന്‍, ശശി, ഒന്നരവയസ്സുകാരനായ കുട്ടി, ലോറി ഡ്രൈവര്‍ ശിവാജി, സഹായി സിദ്ധ്വേശര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ പൊന്നാനി,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 80,372 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.57 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂർ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂർ 628, കാസർഗോഡ് 294 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,57,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,59,193 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ; ഹൈക്കമാൻഡ് ഇടപെടണം

കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എം സുധീരൻ. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമർശനം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. ഹൈക്കമാൻഡ് ഇടപെട്ട് ഒരു പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരൻ പറഞ്ഞു പ്രതീക്ഷയോടെയാണ് കേരളത്തിലെ പാർട്ടിക്ക് പുതിയ നേതൃത്വം വന്നത്. എന്നാൽ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടായി. തെറ്റാലയശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാൻ തയ്യാറായത്. താനയച്ച കത്തിന് പോലും വേണ്ടത്ര പരിഗണന…

Read More