ഹർത്താലിനിടെ രണ്ടിടത്ത് അക്രമം

 

ഹർത്താലിനിടെ തിരുവനന്തപുരം അയണിമൂടിലും കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫിസിലും അക്രമം.

തിരുവനന്തപുരം അയണിമൂടിൽ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി. ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു.

അനീഷിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പമ്പ് മാനേജർ ഹരിപ്രകാശ് പറഞ്ഞു. നരുവാമൂട് പോലീസിൽ ഹരിപ്രകാശ് പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫിസിലും ഹർത്താൽ അനുകൂലികളുടെ അതിക്രമം നടന്നു. ഓഫീസ് അടപ്പിക്കാനെത്തിയവർ ജീവനക്കാരെ തടയുകയായിരുന്നു.