കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസിനുള്ളിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

 

കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. കേസിൽ കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു.

യുവതി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട പ്രതികൾ സംസാരിച്ച് ബസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ കയറ്റി യുവതിയെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്നത് അറിഞ്ഞത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം നടക്കുകയാണ്.