കോവിക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൊല്ലം സ്വദേശിയായ 32കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ പിടിയിലായി. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്
ക്രൂരപീഡനമാണ് നടന്നതെന്ന് പോലീസ് പറയുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ടിക്ക് ടോക്ക് വഴി അജ്‌നാസാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് കോഴിക്കോടേക്ക് വിളിച്ചുവരുത്തി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് നാല് പേരും പീഡിപ്പിച്ചത്.
യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. പരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്.