ഡൽഹിയിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

 

ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗ കൊല. നരേലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ഒരാഴച മുമ്പ് കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്.