നടി കെ.പി.എ.സി ലളിത അന്തരിച്ചു

ചലച്ചിത്ര നടി കെ.പി.എ.സി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖമായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

Read More

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചു; മുന്നറിയിപ്പുമായി ബ്രിട്ടണ്‍: സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ

  ലണ്ടന്‍: റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശം ആരംഭിച്ചതായി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടണ്‍. ഉക്രൈന്‍ വിമത മേഖലയിലേക്ക് റഷ്യന്‍ സൈന്യം കടന്നതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യന്‍ സൈന്യം വിമത മേഖലയുടെ അതിര്‍ത്തി കടന്നെന്ന വിവരം പുറത്തുവിട്ടത്. സമാധാന ചര്‍ച്ചകള്‍ നടത്താമെന്ന് അമേരിക്കയുമായി സംസാരിച്ച പുടിന്‍ ഇന്നലെ രാത്രിയോടെയാണ് വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഗാൻസ്ക് എന്നീ പ്രവിശ്യകളിലേക്ക് രഹസ്യമായി സൈനികരെ കടത്തി വിട്ടത്. കിഴക്കന്‍ ഉക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച…

Read More

2300- ലേറെ വിദ്യാർഥികൾക്ക് 35 ക്ലാസ് മുറികൾ: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടി മലപ്പുറം ഗവണ്‍മെന്‍റ് യു.പി സ്‌കൂൾ

  മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകൾ അത്യാധുനിക സൗകര്യങ്ങളിലേക്ക് ഉയരുമ്പോൾ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് മലപ്പുറത്തെ ഗവണ്‍മെന്‍റ് യു.പി സ്‌കൂൾ. 2300-ലേറെ കുട്ടികൾ പഠിക്കുന്ന എടരിക്കോട് ക്ലാരി യു.പി സ്‌കൂളിൽ ആവശ്യത്തിന് ക്ലാസ് മുറികളില്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോൾ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും വേണ്ടത്ര സുരക്ഷയില്ലാത്തതാണ്. സ്‌കൂളിൽ നിലവിലുള്ള ക്ലാസ് മുറികളിൽ പലതും ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. കടുത്ത ചൂടിൽ ചുമരുകൾ പൂർണമല്ലാത്ത കെട്ടിടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്. ഒന്നാം ക്ലാസ് മുതൽ…

Read More

പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിശദീകരണം ചോദിക്കുമെന്ന് സിപിഎം

  കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ച എവിടെയും ചർച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധമെന്നും സംഘടനാവിരുദ്ധമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാർട്ടി വേദിയിലാണ്. ഇക്കാര്യത്തിൽ വിശദീകരണം തേടും. പാർട്ടിയിൽ ഇതുവരെ ഉന്നയിക്കാത്ത ഒരു കാര്യം പരസ്യമായി ഫേസ്ബുക്ക് വഴി ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. അത് തികച്ചും സംഘടനാവിരുദ്ധമാണെന്നും നാസർ പറഞ്ഞു.

Read More

ഹിമാചലിൽ പടക്ക നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; ഏഴ് പേർ മരിച്ചു

ഹിമാചൽപ്രദേശിലെ ഉനയിൽ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. തഹ്ലിവാലി ഇൻഡസ്ട്രിയൽ ഏരിയയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേന അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്   പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർക്കാണ് പരുക്കേറ്റത്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Read More

തന്റെ മകളെ ഉപദ്രവിച്ചത് ആന്റണിയും അമ്മയും ചേർന്ന്; രണ്ടര വയസ്സുകാരിയെ കാണാൻ പിതാവ് എത്തി

  എറണാകുളത്ത് ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടര വയസ്സുകാരിയെ കാണാൻ പിതാവ് എത്തി. കുട്ടി ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി മെഡിക്കൽ കോളജിലാണ് പിതാവ് എത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അമ്മയും ഒപ്പം താമസിക്കുന്ന ആന്റണി ടിജിനുമാണ് കുട്ടിയെ ആക്രമിച്ചതെന്ന് പിതാവ് പറയുന്നു. ഏഴ് മാസം മുമ്പാണ് തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നിന്നും ഭാര്യ കുട്ടിയെയും കൂട്ടി എറണാകുളത്തേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല. ഭാര്യക്കൊപ്പമാണ് നിലവിൽ ഒളിവിൽ കഴിയുന്ന ആന്റണി…

Read More

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടരന്വേഷണത്തിന് സമയപരിധി വെക്കുന്നതിൽ കുഴപ്പമില്ലെന്ന് ക്രൈംബ്രാഞ്ചും മറുപടി നൽകി തുടരന്വേഷണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്ക്. വിചാരണ കോടതി അനുവദിച്ച മാർച്ച് ഒന്നിന് തന്നെ റിപ്പോർട്ട് സമർപ്പിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയിൽ അന്വേഷണം നടത്താൻ എന്തിനിത്ര സമയം എന്നും കോടതി ചോദിച്ചു….

Read More

സുരക്ഷാ വീഴ്ച തുടർക്കഥ: കുതിരവട്ടത്ത് നിന്ന് മറ്റൊരു അന്തേവാസി കൂടി ചാടിപ്പോയി

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു അന്തേവാസി കൂടെ ചാടിപ്പോയി. കുന്ദമം?ഗലം സ്വദേശിയാണ് ഇന്ന് ചാടിപ്പോയത്. ഇയാളെ പിന്നീട് നരിക്കുനിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇത് അഞ്ചാമത്തെ ആളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോവുന്നത്. നിരന്തരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവാണെന്നാണ് അധികൃതർ പറയുന്നത്. രണ്ട് ദിവസം മുമ്പ് ഇവിടെ ചികിത്സയിലുള്ള 17 വയസ്സുകാരിയാണ് ചാടിപ്പോയിരുന്നത്. അതിനു തൊട്ട് മുമ്പത്തെ ദിവസം മറ്റൊരു അന്തേവാസിയായ യുവാവ് ബാത്ത്‌റൂമിന്റെ…

Read More

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടരന്വേഷണത്തിന് സമയപരിധി വെക്കുന്നതിൽ കുഴപ്പമില്ലെന്ന് ക്രൈംബ്രാഞ്ചും മറുപടി നൽകി തുടരന്വേഷണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന നിലപാടാണ് കോടതിക്ക്. വിചാരണ കോടതി അനുവദിച്ച മാർച്ച് ഒന്നിന് തന്നെ റിപ്പോർട്ട് സമർപ്പിച്ചുകൂടെയെന്ന് കോടതി ചോദിച്ചു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയിൽ അന്വേഷണം നടത്താൻ എന്തിനിത്ര സമയം എന്നും കോടതി ചോദിച്ചു….

Read More

പുതിയ ബെൻസ് കാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ

  പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവർണർ പറഞ്ഞു പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. 85 ലക്ഷം രൂപയുടെ ബെൻസ് ആവശ്യപ്പെട്ട് ഗവർണർ കത്ത് നൽകിയിരുന്നു. രണ്ട് വർഷം മുമ്പ്…

Read More