സുരക്ഷാ വീഴ്ച തുടർക്കഥ: കുതിരവട്ടത്ത് നിന്ന് മറ്റൊരു അന്തേവാസി കൂടി ചാടിപ്പോയി

 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു അന്തേവാസി കൂടെ ചാടിപ്പോയി. കുന്ദമം?ഗലം സ്വദേശിയാണ് ഇന്ന് ചാടിപ്പോയത്. ഇയാളെ പിന്നീട് നരിക്കുനിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇത് അഞ്ചാമത്തെ ആളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോവുന്നത്. നിരന്തരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവാണെന്നാണ് അധികൃതർ പറയുന്നത്.

രണ്ട് ദിവസം മുമ്പ് ഇവിടെ ചികിത്സയിലുള്ള 17 വയസ്സുകാരിയാണ് ചാടിപ്പോയിരുന്നത്. അതിനു തൊട്ട് മുമ്പത്തെ ദിവസം മറ്റൊരു അന്തേവാസിയായ യുവാവ് ബാത്ത്‌റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയി. ഈ യുവാവിനെ പിന്നീട് ഷൊർണ്ണൂരിൽ നിന്ന് കണ്ടെത്തി. അതിനു മുമ്പത്തെ ദിവസം മലപ്പുറം സ്വദേശിനിയും നാടക്കാവ് സ്വദേശിനിയും ഇവിടെ നിന്നും ചാടിപ്പോയി.