കോഴിക്കോട്: ദിവസങ്ങൾക്കുള്ളിൽ തന്നെ മലബാറുകാരുടെ പ്രിയം നേടിയെടുത്ത ജി സി സി റീറ്റെയ്ൽ വമ്പന്മാരായ നെസ്റ്റോ ഹൈപ്പർമാർകെറ്റ്, ഹൈലൈറ്റ് മാൾ തുടർപ്രവർത്തനമാരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് കണ്ടൈൻമെൻറ് സോണിന് പരിധിയിൽ പെട്ടതിനാൽ ഗവണ്മെന്റ് നിർദേശപ്രകാരം ഹൈപ്പർമാർകെറ് അടച്ചിടുകയായിരുന്നു. ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ച നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നോട് പോകുന്നു. എല്ലാ സുപ്രധാന ടച്ച് പോയിന്റുകളും നിരന്തരം സാനിറ്റൈസ് ചെയ്തുകൊണ്ടും ഉഭഭോക്താക്കൾക്ക് ഹാൻഡ് സാനിറ്റൈസറും കയ്യുറകളും നൽകി പ്രവേശന കവാടത്തിന് മുന്നിൽ നിന്നും ശരീരോഷ്മാവ് ചെക്ക് ചെയ്തുകൊണ്ടാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സുരക്ഷാ പ്രവർത്തകർ എല്ലാ ഉഭഭോക്താക്കളെയും ഔട്ലെറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കേരളം ഗവണ്മെന്റ് covid 19 ജാഗ്രത പോർട്ടൽ മുഖേന ഔട്ലെറ്റിൽ വരുന്ന എല്ലാ കസ്റ്റമേഴ്സിന്റെയും ഫൂട്ട് ഫാൾ ഡീറ്റെയിൽസ് സൂക്ഷിച്ചു വെക്കുന്നു. ഈ ഒരു സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാവിധ സാധന സാമഗ്രികളും നല്ല ക്വാളിറ്റിയിലും ആകർഷകമായ ഓഫറുകളിലും ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ കടമ എന്നും നെസ്റ്റോ മാനേജ്‌മന്റ് പ്രതിനിധികൾ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ആദ്യ പടിയിൽ തന്നെ നെസ്റ്റോ ഹൈപ്പർമാർകെറ് സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.
The Best Online Portal in Malayalam