കുതിരവട്ടത്തെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത; ശരീരമാകെ മർദനമേറ്റ പാടുകൾ

 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. മഹാരാഷ്ട്ര സ്വദേശിയായ ജിയാറാം ജിലോട്ടാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ശരീരം മുഴുവൻ മർദനമേറ്റ പാടുകൾ കണ്ടെത്തി. കഴുത്തിന് പിൻവശത്തായി അടിയേറ്റ നീരും കാണാം. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നിട്ടുണ്ട്

മരണദിവസം സെല്ലിൽ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ അടിപിടി നടന്ന സമയത്ത് യുവതിക്ക് പരുക്കേറ്റിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

ജിയറാമിന്റെ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജനുവരി 28ന് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.