നോ പ്രോബ്ലം: കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു

 

മലമ്പുഴ കൂർമ്പാച്ചി മലയിൽ 45 മണിക്കൂറോളം കുടുങ്ങിക്കിടന്നതിന് പിന്നാലെ സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ബാബുവിനെ ഡിസ്ചാർജ് ചെയ്തത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു

നോ പ്രോബ്ലം എന്നായിരുന്നു ഡിസ്ചാർജ് ആയതിന് ശേഷമുള്ള ബാബുവിന്റെ ആദ്യ പ്രതികരണം. വീഴ്ചയുടെയും രണ്ട് പകലും രണ്ട് രാത്രിയും വെള്ളമോ ഭക്ഷണമോ ഇല്ലാതെ മലയിടുക്കിൽ കഴിയേണ്ടി വന്നതിന്റെയും ആരോഗ്യ പ്രശ്‌നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കുർമ്പാച്ചി മലമുകളിൽ നിന്ന് ബാബു താഴേക്ക് വീഴുന്നത്. വീഴ്ചക്കിടെ മലയുടെ ഒരു ഇടുക്കിൽ പിടിച്ചുനിൽക്കുകയായിരുന്നു 45 മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സൈന്യം ബാബുവിനെ രക്ഷപ്പെടുത്തിയത്