സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റമില്ല: തീരുമാനം ഉന്നത തലയോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മോഡൽ പരീക്ഷയും നേരത്തെ നിശ്ചയിച്ച തീയതികളിൽ നടത്തും. ഈ മാസം 14 മുതൽ ഒന്ന് മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂളുകളുടെ പ്രവർത്തനം പൂർണ തോതിലാകും. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. നിലവിലുള്ള മാർഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്കൂളുകൾ തുറക്കുക. എസ്…