തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മോഡൽ പരീക്ഷയും നേരത്തെ നിശ്ചയിച്ച തീയതികളിൽ നടത്തും.
ഈ മാസം 14 മുതൽ ഒന്ന് മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂളുകളുടെ പ്രവർത്തനം പൂർണ തോതിലാകും. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.
നിലവിലുള്ള മാർഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്കൂളുകൾ തുറക്കുക. എസ് എസ് എൽ സിയിൽ ഏതാണ്ട് 90 ശതമാനവും ഹയർ സെക്കൻഡറിയിൽ 75 സതമാനവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.