ഐ​എ​ഫ്എ​ഫ്കെ മാ​ർ​ച്ച് 18 മു​ത​ൽ 25 വ​രെ

 

തിരുവനന്തപുരം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച് 18 മു​ത​ൽ 25 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മാ​ര്‍​ച്ച് 18 ന് ​വൈ​കു​ന്നേ​രം ആ​റി​ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. സ്ഥി​രം വേ​ദി​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മാ​യാ​ണ് മേ​ള ന​ട​ക്കു​ക. നി​ല​വി​ലു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും മേ​ള ന​ട​ക്കു​ക.

എ​ട്ടു ദി​വ​സ​ത്തെ മേ​ള​യി​ല്‍ 14 തി​യേ​റ്റ​റു​ക​ളി​ലാ​യി 180 ഓ​ളം ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഏ​ഷ്യ​ന്‍, ആ​ഫ്രി​ക്ക​ന്‍, ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സി​നി​മ​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വി​ഭാ​ഗം, മാ​സ്‌​റ്റേ​ഴ്‌​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ലോ​ക​സി​നി​മാ വി​ഭാ​ഗം, ഇ​ന്ത്യ​ന്‍ സി​നി​മ നൗ, ​മ​ല​യാ​ള സി​നി​മ റ്റു​ഡേ എ​ന്നി​വ ഇ​ത്ത​വ​ണ​ത്തെ മേ​ള​യി​ലു​ണ്ട്.

അ​ന്ത​രി​ച്ച ന​ട​ന്‍ നെ​ടു​മു​ടി വേ​ണു​വി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ചു റെ​ട്രോ​സ്‌​പെ​ക്റ്റീ​വ് ഇ​ത്ത​വ​ണ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ ദേ​ശ​ങ്ങ​ളി​ലെ ജീ​വി​തം പ​ക​ര്‍​ത്തു​ന്ന ഫി​ലിം​സ് ഫ്രം ​കോ​ണ്‍​ഫ്‌​ലി​ക്റ്റ് മേ​ള​യു​ടെ ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബ​ര്‍​മ്മ, കു​ര്‍​ദി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സി​നി​മ​ക​ളാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.