ആന്ധ്രയിൽ പോലീസിന്റെ കൂട്ട കഞ്ചാവ് കത്തിക്കൽ; നശിപ്പിച്ചത് 850 കോടിയുടെ ലഹരി വസ്തു

  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 850 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവിന് തീയിട്ടത്. രണ്ട് വർഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. അനകപ്പള്ളിക്ക് സമീപത്തെ കുഡരു ഗ്രാമത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു കൂട്ട കഞ്ചാവ് കത്തിക്കൽ. ഓപ്പറേഷൻ പരിവർത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത്രയധികം കഞ്ചാബ് ആന്ധ്രാ…

Read More

ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രേ നി​രാ​ക​ര​ണ​പ്ര​മേ​യം കൊ​ണ്ടു​വ​രും: രമേശ് ചെ​ന്നി​ത്ത​ല

  കൊച്ചി: ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രേ നി​രാ​ക​ര​ണ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​യ​ര​ക്ഷ​യ്ക്കാ​യി നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടു സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ര്‍​ഡി​ന​ന്‍​സ് ഇ​ല്ലാ​താ​യ​തോ​ടെ കേ​ര​ള​ത്തി​ല്‍ അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മം ഇ​ല്ലാ​താ​യി. ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഏ​തു​ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യും കേ​ര​ള​ത്തി​ല്‍ ന​ട​ത്താ​നു​ള്ള ലൈ​സ​ന്‍​സാ​ണ് സ​ര്‍​ക്കാ​ര്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​പ്പോ​ള്‍ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​നി​ല്‍ വ​രെ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും ചേ​ര്‍​ന്ന് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രേ ഗ​വ​ര്‍​ണ​ര്‍ മു​മ്പു പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ള്‍ ആ​വി​യാ​യി​പ്പോ​യെ​ന്നാ​ണ്…

Read More

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്ന് ഹർജി

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണിതെന്നും ഹർജിയിൽ പറയുന്നു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജിി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. നേരത്തെ കർണാടകയിലെ ഹിജാബ് വിവാദത്തിൽ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ വന്നിരുന്നു. എന്നാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല.

Read More

സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം

സംസ്ഥാനത്ത് സ്‌കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറക്കും. നേരത്തെയുള്ള മാർഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച തുറക്കുന്നത്. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. ക്ലാസുകളുടെ സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്കു ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദ്യാഭ്യാസ മന്ത്രി യോഗം ചേരും. നിലവിലെ രീതി…

Read More

വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിതാ..

ഭാരം കുറക്കുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു… പിസ, ബർ​ഗർ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടാൻ കാരണമാകും. കാർബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നത്. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത്…

Read More

ഛത്തിസ്ഗഢീൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു

  ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. 168 ബറ്റാലിയൻ അസി. കമാൻഡന്റ് എസ് ബി ടിർക്കി എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലിൽ പരുക്കേറ്റു. ബസഗുഡ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിമാപൂർ-പുത്കൽ മേഖലയിലാണ് വെടിവെപ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.

Read More

വിദ്യാർഥിനികൾക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസ്; പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി ​​​​​​​

  എറണാകുളം നോർത്തിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ചുരുളഴിയുന്നത് പീഡനക്കേസ്. രണ്ട് യുവാക്കളും രണ്ട് സ്‌കൂൾ വിദ്യാർഥിനികളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ മയക്കുമരുന്ന് നൽകി തങ്ങളെ പീഡിപ്പിച്ചിരുന്ന വിവരം പുറത്തുപറയുന്നത്. ഇതോടെ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ ചുമത്തി കാറിന്റെ ഡിക്കിയിൽ നിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. പെൺകുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ യുവാക്കൾ പെൺകുട്ടികൾക്ക് എംഡിഎംഎയും എൽ എസ് ഡി സ്റ്റാമ്പും നൽകിയിരുന്നു. തൃപ്പുണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റിയൻ,…

Read More

ഇനിയിപ്പോ എന്തുചെയ്യും: കൃണാലും ദീപക് ഹൂഡയും ലക്‌നൗവിൽ, അശ്വിനും ബട്‌ലറും രാജസ്ഥാനിൽ

  ഐപിഎൽ താരലേലം പുരോഗമിക്കുന്നതിനിടെ ചില കൗതുകകരമായ വിശേഷങ്ങളും ഉണ്ടാകുകയാണ്. മിത്രങ്ങളെല്ലാം വെവ്വേറെ ടീമുകളിലായി ചിതറിയപ്പോൾ ചില ശത്രുക്കളാകട്ടെ ഒരു ടീമിലുമെത്തി. ഇതിലേറ്റവും ശ്രദ്ധേയം ലക്‌നൗ സൂപ്പർ ജയന്റ്‌സിലെ താരങ്ങളുടെ കാര്യമാണ് കൃണാൽ പാണ്ഡ്യയും ദീപക് ഹൂഡയും ഇരുവരും തമ്മിലുള്ള പോര് പണ്ടേ പ്രസിദ്ധമാണ്. 2020ൽ ആഭ്യന്തര ക്രിക്കറ്റിൽ ബറോഡക്ക് വേണ്ടി ഒന്നിച്ച് കളിച്ചപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. പോര് ശക്തമായതോടെ ദീപക് ഹൂഡയെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ ഹൂഡ രാജസ്ഥാൻ…

Read More

ഹിജാബ് വിവാദം: കർണാടകയിൽ രണ്ടിടത്ത് സംഘർഷം, മൂന്ന് പേർക്ക് പരുക്കേറ്റു

  കർണാടകയിൽ ഹിജാബ് വിവാദം സംഘർഷത്തിലേക്ക്. രണ്ടിടങ്ങളിലായി നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിലൊരാൾ സ്ത്രീയാണ്. നല്ലൂർ, ദാവൻഗിരി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത് നല്ലൂരിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഒരു യുവാവിന് വെട്ടേറ്റു. തലയ്ക്കും പുറത്തും പരുക്കേറ്റ ദിലീപ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ഒരു സ്ത്രീക്കും പരുക്കേറ്റു ദാവൻഗിരിയിൽ നടന്ന സംഘർഷത്തിൽ നാഗരാജ് എന്ന യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പോലീസ് ലാത്തി വീശി. ഹിജാബ് നിരോധനത്തെ അനുകൂലിച്ചതിനെ തുടർന്നാണ് നാഗരാജിന്…

Read More

സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊവിഡ്, 23 മരണം; 38,819 പേർക്ക് രോഗമുക്തി

  കേരളത്തിൽ 15,184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂർ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂർ 597, വയനാട് 427, കാസർഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,31,518 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,25,011…

Read More