കർണാടകയിൽ ഹിജാബ് വിവാദം സംഘർഷത്തിലേക്ക്. രണ്ടിടങ്ങളിലായി നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിലൊരാൾ സ്ത്രീയാണ്. നല്ലൂർ, ദാവൻഗിരി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്
നല്ലൂരിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഒരു യുവാവിന് വെട്ടേറ്റു. തലയ്ക്കും പുറത്തും പരുക്കേറ്റ ദിലീപ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ഒരു സ്ത്രീക്കും പരുക്കേറ്റു
ദാവൻഗിരിയിൽ നടന്ന സംഘർഷത്തിൽ നാഗരാജ് എന്ന യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പോലീസ് ലാത്തി വീശി. ഹിജാബ് നിരോധനത്തെ അനുകൂലിച്ചതിനെ തുടർന്നാണ് നാഗരാജിന് നേരെ ആക്രമണമുണ്ടായത്.