അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; വെടിയുതിർത്തത് ആറാം ക്ലാസുകാരി, മൂന്ന് പേർക്ക് പരുക്കേറ്റു

 

അമേരിക്കയിൽ സ്‌കൂൾ വിദ്യാർഥിനി സഹപാഠികൾക്കും സ്‌കൂൾ ജീവനക്കാർക്കും നേരെ വെടിയുതിർത്തു. ഐഡഹോയിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റു. അധ്യാപകൻ കുട്ടിയിൽ നിന്ന് തോക്ക് പിടിച്ചു വാങ്ങുകയായിരുന്നു.

റിഗ്ബി മിഡിൽ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയാണ് വെടിയുതിർത്തത്. കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് കുട്ടികൾക്കും ഒരു സ്‌കൂൾ ജീവനക്കാരനുമാണ് പരുക്കേറ്റത്‌