അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് പിടികൂടി
വെടിവെപ്പ് ആക്രമണത്തെ മഹാമാരിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.