കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് പരുക്ക്

 

ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. നാല് ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്

വ്യാഴാഴ്ച വൈകുന്നേരം ഷോപിയാനിലാണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച പുലർച്ചെ ത്രാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിക്കുകയായിരുന്നു.