ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തി. വെള്ളിയാഴ്ച മുതൽ ജില്ലയിൽ ‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ സുരക്ഷാ സേനയുടെ സംയുക്ത പരിശോധന ആരംഭിച്ചിരുന്നു. ഓപ്പറേഷന്റെ അടിസ്ഥാനത്തിൽ പ്രദേശം വളയുകയും വ്യാപകമായി ഭീകര വിരുദ്ധ പ്രവത്തനം നടത്തുകയുമാണ് ഇന്ത്യൻ സൈന്യം.
സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) പാക്കിസ്താൻ കമാൻഡർ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചിരുന്നു. കശ്മീർ താഴ്വരയിലെ പുൽവാമ, ഗന്ദർബാൽ, കുപ്വാര ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് വക്താവ് പറഞ്ഞു.