പുസ്തകോത്സവത്തിനിടെ പോക്കറ്റടി; ബംഗാളി നടി രൂപ ദത്ത അറസ്റ്റിൽ

 

ബംഗാളി നടി രൂപ ദത്ത പോക്കറ്റടി കേസിൽ അറസ്റ്റിൽ. കൊൽക്കത്ത ഇന്റർനാഷണൽ പുസ്തകോത്സവത്തിനിടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ടെലിവിഷൻ താരമായ രൂപയെ പിടികൂടുകയായിരുന്നു.

ചടങ്ങ് നടക്കുന്നിടത്തെ വെസ്റ്റ് ബാസ്‌കറ്റിൽ നടി ഒരു പേഴ്‌സ് ഉപേക്ഷിക്കുന്നത് കണ്ട് പോലീസുകാർ ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ നടിയുടെ പക്കൽ നിന്ന് നിരവധി പഴ്‌സുകൾ കണ്ടെടുത്തു. 75000 രൂപയാണ് ഇതിലൊക്കെയായി ഉണ്ടായിരുന്നത്.

പണമെടുത്ത ശേഷം പേഴ്‌സുകൾ ഉപേക്ഷിച്ച് പോകാനായിരുന്നു നടിയുടെ ശ്രമം. നേരത്തെ സംവിധായകൻ അനുരാഗ് കാശ്യപിനെതിരെ രൂപ ദത്ത ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാലിത് അനുരാഗ് എന്ന് പേരുള്ള മറ്റൊരാൾ അയച്ചതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.