രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണെന്നും അദ്ദേഹം പറഞ്ഞു.
മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചു കൂടുകയാണ്. ഇതോടെ എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
രാജിവെക്കാാൻ സോണിയ സന്നദ്ധത അറിയിച്ചതായി ഇന്നലെ വാർത്തകൾ പുറത്തുവിട്ടിരുന്നു. ഇത് ഗാന്ധി കുടുംബത്തിന്റെ സമ്മർദ തന്ത്രമാണെന്നാണ് കരുതുന്നത്. അതേസമയം മുകുൾ വാസ്നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.